ഖത്തറിൽ മഴ; നാളെയും സാധ്യത

കനത്ത ചൂടിന് ആശ്വാസമേകി ഖത്തറിൽ ചില ഭാഗങ്ങളിൽ വേനൽ മഴയെത്തി. ഇന്ന് വൈകിട്ടോടെയാണ് രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളായ മീകനീസ്, അൽ കരാന മുതലായ ഇടങ്ങളിൽ മഴ പെയ്തത്. അൽ ശഹാനിയ, റൗദത് റാഷിദ്, മുർറ എന്നിവയാണ് മഴ ലഭിച്ച മറ്റു സ്ഥലങ്ങൾ. 16 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ദോഹയിൽ മഴ ലഭിച്ചില്ലെന്ന് മാത്രമല്ല പതിവിലും കൂടുതൽ ഹ്യൂമിഡിറ്റിയും രേഖപ്പെടുത്തി. ഖത്തറിന്റെ ആകാശത്ത് മേഘപടലം രൂപപ്പെട്ടതിനാൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

ഏറെക്കാലം നീണ്ട വേനൽചൂടിനോടുവിൽ ആശ്വാസമായെത്തിയ മഴയുടെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയാണ് ഖത്തർ നിവാസികൾ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version