ഖത്തർ റോഡിൽ കാർ റേസ് നടത്തിയവരെയും കാണികളെയും അറസ്റ്റ് ചെയ്തു

ഖത്തറിലെ പ്രധാന റോഡിലൂടെ അനധികൃതമായി റേസിംഗ് നടത്തിയതിന് രണ്ട് വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) കണ്ടുകെട്ടി. പുറത്തുവിട്ട വീഡിയോയിൽ, രണ്ട് കാറുകൾ രാത്രി പൊതുനിരത്തിലൂടെ അശ്രദ്ധമായി റേസ് ചെയ്യുന്നത് കാണാം. തെരുവിന്റെ സൈഡിൽ വാഹനങ്ങളുമായി തടിച്ചുകൂടിയ കാണികൾ ഇതിനോട് ആവേശത്തോടെ പ്രതികരിക്കുന്നതും കാണാം.

രണ്ട് ഡ്രൈവർമാരെയും കാണികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഴ്ചക്കാരായി തടിച്ചുകൂടി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.

എംഒഐ അറസ്റ്റ് ചെയ്ത ആളുകളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കും. രണ്ട് ഡ്രൈവർമാർക്കും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

അശ്രദ്ധമായി റോഡിൽ വാഹനം ഓടിക്കുക, ഫലമായി റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുക, വേഗത പരിധി കവിയുക, അധികാരികളുടെ അനുമതിയില്ലാതെ റോഡിൽ റേസ് നടത്തുക ഇവയെല്ലാം ഗതാഗത നിയമ ലംഘനം ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അത്തരം ലംഘനങ്ങൾക്കുള്ള ശിക്ഷയിൽ ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും പതിനായിരം റിയാൽ മുതൽ അൻപതിനായിരം റിയാൽ വരെ കൂടാതെ പിഴ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് എന്നിവ ഉൾപ്പെടുന്നു.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version