ഡ്രൈവർമാർക്ക് വീണ്ടും പരിശോധന വേണ്ട; ഖത്തർ വിസ സെന്ററിലെ നേത്ര പരിശോധന സേവനം ട്രാഫിക് വകുപ്പുമായി ബന്ധിപ്പിച്ചു

വിദേശത്തുള്ള ഖത്തർ വിസ സെൻ്ററുകളിൽ നിന്ന് വിസ നേടി, ഖത്തറിൽ ഡ്രൈവർമാരായി ജോലിക്ക് വരുന്ന പ്രവാസികൾക്കുള്ള നേത്ര പരിശോധന സർവീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ലൈസൻസിങ് സംവിധാനവുമായി ബന്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ സംയോജനം പ്രവാസികൾ രാജ്യത്ത് എത്തുമ്പോൾ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ലെന്ന് ഉറപ്പാക്കുന്നു.

പ്രവാസികളെ രാജ്യത്തേക്ക് ജോലിക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version