സ്റ്റോപ്പ് ഓവർ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഖത്തർ ടൂറിസം

ദീർഘ യാത്രകൾക്കിടയിലെ താൽക്കാലിക ഇടത്താവളങ്ങളായി ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉപയോഗിക്കുന്ന സ്റ്റോപ് ഓവർ ടൂറിസത്തെ വീണ്ടും പ്രൊമോട്ട് ചെയ്യാൻ ഖത്തർ ടൂറിസം. പ്രചോദിപ്പിക്കുന്ന നഗരദൃശ്യങ്ങളും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങളും ത്രസിപ്പിക്കുന്ന സാഹസികതകളും നിറഞ്ഞ അവിസ്മരണീയമായ യാത്രകളാക്കി ഖത്തറിലെ തങ്ങളുടെ ലേഓവറുകൾ മാറ്റാൻ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റോപ്പ്ഓവർ പ്രോഗ്രാം പൂർവാധികം നന്നായി തുടരുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു.

ഖത്തറിലെ ഏറ്റവും വലിയ പൈതൃക സൈറ്റായ അൽ സുബാറ, ഓൾഡ് ദോഹ തുറമുഖം, ലുസൈൽ സിറ്റി, കൾച്ചറൽ വില്ലേജ് കത്താറ, നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, ദി പേൾ ഐലൻഡ്, കോർണിഷ്, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ദി ഓർച്ചാർഡ് എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള മികച്ച സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യുന്ന 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ഖത്തർ ടൂറിസം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, രാജ്യത്ത് തങ്ങളുടെ സ്റ്റോപ്പ് ഓവർ നൽകാൻ, യാത്രക്കാരോട് അഭ്യർത്ഥിച്ചു.  

കൂടാതെ, ഇഷ്‌ടാനുസൃത യാത്രകൾ ആസൂത്രണം ചെയ്യുന്നതിനായി ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റ് അല്ലെങ്കിൽ വിസിറ്റ് ഖത്തർ ആപ്പ് വഴി പാക്കേജുകൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

ഈ സംരംഭം സ്റ്റോപ്പ് ഓവർ പ്രോഗ്രാമിനുള്ള യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ 2023/2024 കാലഘട്ടത്തിലെ ഡിസ്‌കവർ ഖത്തറിൻ്റെ (ഡിക്യു) അഭിലാഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്റ്റോപ്പ് ഓവർ അനുഭവങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പായി ഖത്തറിനെ സ്ഥാപിക്കാനുള്ള പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version