ദുരന്തബാധിതർക്കായി 1 മില്യൺ യുഎസ് ഡോളർ അനുവദിച്ച് ഖത്തർ റെഡ് ക്രസന്റ്

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) തുർക്കിയിലെയും വടക്കൻ സിറിയയിലെയും ഭൂകമ്പ ബാധിതരുടെ അടിയന്തര ദുരിതാശ്വാസ ഇടപെടലുകൾ ആരംഭിക്കുന്നതിന് ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് 1 മില്യൺ യുഎസ് ഡോളർ അനുവദിച്ചു.

ആരോഗ്യ സംരക്ഷണം, പാർപ്പിടം, വെള്ളം, ശുചിത്വം, ഭക്ഷണം എന്നിവയിൽ ദുരിതാശ്വാസ ഇടപെടൽ വിപുലീകരിക്കുന്നതിനായി 1 കോടി ഡോളർ ധനസമാഹരണത്തിനുള്ള കാമ്പെയ്‌നും ആരംഭിച്ചു.

കൂടാതെ ക്യുആർസിഎസിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ഇദ്‌ലിബ്, അൽ ദാന, പടിഞ്ഞാറൻ അലപ്പോ, ജിസർ അൽ ഷുഗൂർ എന്നിവിടങ്ങളിൽ നാല് മൊബൈൽ ക്ലിനിക്കുകൾ വിന്യസിച്ചു.

മിഷന്റെ ഫീൽഡ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ സിറിയയിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കു ചേർന്നിട്ടുണ്ട്.

ജനറൽ സർജറി, എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, അനസ്‌തേഷ്യ, മാനസികാരോഗ്യം തുടങ്ങിയ സ്പെഷ്യാലിറ്റികളിൽ ഇരകൾക്ക് ഇഎംഎസ് നൽകുന്നതിനും ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി ദോഹയിൽ നിന്ന് വടക്കൻ സിറിയയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കൽ പ്രൊഫഷണലുകളെ വിന്യസിക്കാനും QRCS തീരുമാനിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Exit mobile version