ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ മുദ്രാവാക്യം പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഖത്തർ ദേശീയ ദിനാഘോഷ സംഘാടക സമിതി ഇന്ന് പുറത്തിറക്കി. 2022 ലെ മുദ്രാവാക്യം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഉദ്ധരണിയാണ് – “നമ്മുടെ ഐക്യമാണ് നമ്മുടെ വിജയത്തിന്റെ ഉറവിടം.”
24 ദിവസം നീണ്ടുനിൽക്കുന്ന ദേശീയ ദിനാഘോഷങ്ങൾക്കായി ഖത്തർ ദേശീയ ദിന സംഘാടക സമിതി പരിപാടികളും പ്രഖ്യാപിച്ചു. ദർബ് അൽ സായിയിലും അൽ ബിദ്ദ പാർക്കിലുമാണ് ആക്ടിവേഷനുകൾ നടക്കുക.
4500-ലധികം സാംസ്കാരിക, പൈതൃക, കലാപരിപാടികൾ സംഘടിപ്പിക്കാനാണ് സമിതി പദ്ധതിയിട്ടിരിക്കുന്നത്. 15 പ്രധാന ഇവന്റുകൾ, 30-ഓളം സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, മത്സരങ്ങൾ തുടങ്ങിയവയും ഉണ്ടാകും.
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 നാണ് രാജ്യത്തിന്റെ സുവർണ നേട്ടമായി ലോകകപ്പ് ഫൈനലും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI