മുഖം മാത്രം മതി പൈസ നൽകാൻ; സംവിധാനവുമായി ക്യൂഎൻബി

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ക്യുഎൻബി ഗ്രൂപ്പ് ഖത്തറിലെ വ്യാപാരികൾക്കായി പുതിയ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു. ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റുകൾ ഇനി ഖത്തറിലെ സ്റ്റോറുകളിൽ ലഭ്യമാവും.

PopID വികസിപ്പിച്ചെടുത്ത proprietary facial verification സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് സംവിധാനം. ടോക്കണൈസേഷൻ വഴി ‘വിസ’ സാങ്കേതിക വിദ്യയെ പിന്തുണക്കും.

പ്രാരംഭ എൻറോൾമെന്റിന് ശേഷം ഫിസിക്കൽ കാർഡോ മൊബൈൽ ഫോണോ ഇല്ലാതെ ഫേഷ്യൽ വെരിഫിക്കേഷനിലൂടെ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള പേയ്‌മെന്റുകൾ നൽകാൻ സാങ്കേതികവിദ്യ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version