ക്യുഎൻബി ഫസ്റ്റ് അംഗങ്ങൾക്കായി “റമദാൻ സ്പിരിറ്റ് കംസ് ഫ്രം വിത്തിൻ” എന്ന പേരിൽ ക്യുഎൻബി ഒരു പ്രത്യേക റമദാൻ കാമ്പെയ്ൻ ആരംഭിച്ചു. തിരഞ്ഞെടുത്ത ക്യുഎൻബി ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ പാർട്ട്ണെഴ്‌സിൽ 50% വരെ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്‌ത് വിശുദ്ധ മാസത്തെ കൂടുതൽ സവിശേഷമാക്കാനാണ് ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.
കാമ്പെയ്ൻ 2025 മാർച്ച് 29 വരെയുണ്ടാകും. ഈ കാലയളവിൽ, ക്യുഎൻബി ഫസ്റ്റ് അംഗങ്ങൾക്ക് ഡൈനിംഗ്, ഷോപ്പിംഗ്, ഒഴിവുസമയ പ്രവർത്തനങ്ങൾ എന്നിവയിൽ ഇതിന്റെ ഭാഗമായുള്ള ലൈഫ്‌സ്‌റ്റൈൽ പാർട്ട്ണെഴ്‌സിൽ നിന്നും ഡിസ്‌കൗണ്ടുകൾ ആസ്വദിക്കാനാകും.
അൽ നജാദ ഹോട്ടൽ, സൂഖ് അൽ വക്ര ഹോട്ടൽ, മില്ലേനിയം പ്ലേസ് ദോഹ, അൽജാബർ ഒപ്റ്റിക്‌സ്, പ്രിൻ്റ്‌ടെംപ്‌സ് (ദോഹ ഒയാസിസ്), ദി എൻഇഡി ദോഹ, യുണൈറ്റഡ് റീട്ടെയിൽ ട്രേഡിംഗ്, സിറ്റി സെൻ്റർ റൊട്ടാന തുടങ്ങി നിരവധി പ്രശസ്‌ത ബ്രാൻഡുകളുമായി ക്യുഎൻബി ഫസ്റ്റ് പങ്കാളികളായിട്ടുണ്ട്.
പാർട്ട്ണെഴ്‌സിന്റെ മുഴുവൻ ലിസ്റ്റ് കാണുന്നതിന്, ഉപഭോക്താക്കൾക്ക് QNB എക്സ്പ്ലോറർ മൊബൈൽ ആപ്ലിക്കേഷൻ പരിശോധിക്കാം അല്ലെങ്കിൽ അവരുടെ റിലേഷൻഷിപ്പ് മാനേജറെ ബന്ധപ്പെടാം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx