ഈ വർഷത്തെ ഖത്തർ നാഷണൽ സ്പോർട്സ് ഡേ ഫെബ്രുവരി 14 ചൊവ്വാഴ്ച രാജ്യം ഒന്നടങ്കം ആഘോഷിക്കും. ഇതിഹാസമായി മാറിയ ലോകകപ്പ് 2022 ന്റെ വിജയകരമായ നടത്തിപ്പിന് ശേഷമുള്ള ആദ്യ സ്പോർട്സ് ഡേ എന്ന നിലയിൽ വ്യാപകമായ പരിപാടികളാണ് അധികൃതർ ക്രമീകരിച്ചിരിക്കുന്നത്.
ഖത്തറിലുടനീളം നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC), ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ, മറ്റ് വിവിധ കായിക, ബാങ്കിംഗ് സംഘടനകൾ എന്നിവ പ്രമുഖ പങ്ക് വഹിക്കുന്നു.
കായിക ദിനം ആഘോഷിക്കുന്നതിനായി, ഫെബ്രുവരി 14 ന് എജ്യുക്കേഷൻ സിറ്റിയിൽ നടക്കുന്ന NSD ആഘോഷങ്ങളിൽ ചേരാൻ എല്ലാ കഴിവുകളിലും പ്രായത്തിലുമുള്ള കമ്മ്യൂണിറ്റി അംഗങ്ങളെ ഖത്തർ ഫൗണ്ടേഷൻ ക്ഷണിക്കുകയും ഒന്നിലധികം പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
കായികരംഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ ഫൗണ്ടേഷൻ രസകരമായ ട്രയാത്‌ലൺ സംഘടിപ്പിക്കും.
ദിനാചരണത്തോടനുബന്ധിച്ച് എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കായിക പരിപാടികൾ ആസ്പയർ സോണിൽ അരങ്ങേറും. 3-2-1 ഖത്തർ ഒളിമ്പിക്‌സ് ആൻഡ് സ്‌പോർട്‌സ് മ്യൂസിയവും സ്‌പോർട്‌സ് ദിനം ആഘോഷിക്കുന്നത് വിവിധ ആരോഗ്യ സഹായ പ്രവർത്തനങ്ങളുമായാണ്.
ഫെബ്രുവരി 2 മുതൽ 18 വരെ വൈകുന്നേരം 6 മുതൽ 9 മണി വരെ (ഞായർ ഒഴികെ) പ്രത്യേക സ്‌പോർട്‌സ് ഷോ അരങ്ങേരുന്നതായി മാൾ ഓഫ് ഖത്തർ അതിന്റെ വെബ്‌സൈറ്റിൽ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ