ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിലൂടെ ക്യുഎംഡി വ്യക്തമാക്കി.
കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായേക്കാം.
ഈ ആഴ്‌ചയിൽ ശക്തമായ കാറ്റിനും ഉയർന്ന കടലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കടൽ തിരമാലകൾ 2-7 അടി ഉയരത്തിലും, ചിലപ്പോൾ 10 അടി വരെയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ക്യുഎംഡി പറഞ്ഞു.