ഖത്തറിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ന്, ഓഗസ്റ്റ് 21 ബുധനാഴ്ച്ച മുതൽ പ്രാദേശികമേഘങ്ങൾ രൂപപ്പെടാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

ഓഗസ്റ്റ് 24, വാരാന്ത്യം വരെ ഈ മേഘങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ഉച്ചകഴിഞ്ഞ് മഴ ഉണ്ടായേക്കാം.

ഇന്നലെ, ഓഗസ്റ്റ് 20ന് രാജ്യത്തുടനീളം ചെറിയ രീതിയിൽ മഴ പെയ്‌തുവെന്ന് റഡാർ ചിത്രങ്ങൾ കാണിച്ചുവെന്നും ക്യുഎംഡി വ്യക്തമാക്കി.

Exit mobile version