എക്കാലത്തെയും ആരാധകരുടെ പ്രിയങ്കരമായ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇത്തവണ ഫെബ്രുവരി 7 മുതൽ 17 വരെ അൽ ബിദ്ദ പാർക്കിലെ ഫാമിലി സോൺ എക്സ്പോയിൽ നടക്കും. ഒരേ സ്ഥലത്ത് പാചകരീതിയുടെ വിശാലമായ വൈവിധ്യം അനുഭവിപ്പിക്കുന്ന QIFF ഖത്തറിലെ ഏറ്റവും ജനപ്രിയമായ ഇവന്റുകളിൽ ഒന്നാണ്.
തിരഞ്ഞെടുക്കാൻ പാകത്തിൽ 100-ലധികം വിഭവങ്ങളുടെ സമൃദ്ധമായ ശ്രേണിയുമായാണ് ഇക്കുറി ഫുഡ് ഫെസ്റ്റിവൽ എത്തുന്നത്. ഈ വർഷം ഏഷ്യാകപ്പ് ഫുട്ബോളിന് സമാന്തരമായുമാണ് ഇവന്റ് നടക്കുന്നതെന്ന സവിശേഷതയുമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD