രോഗങ്ങളെ ചെറുക്കാൻ 50 മില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്ത് ഖത്തർ

മലേറിയ, എയ്ഡ്‌സ്, ക്ഷയം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിന് 2023 മുതൽ 2025 വരെ ഖത്തർ സ്റ്റേറ്റ് ഗ്ലോബൽ ഫണ്ടിലേക്ക് 50 ദശലക്ഷം യുഎസ് ഡോളർ നീക്കി വെച്ചതായി ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് (QFFD) അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഗ്ലോബൽ ഫണ്ടിനായുള്ള ഏഴാം പ്രതിജ്ഞ പുതുക്കൽ പരിപാടിയിൽ ക്യുഎഫ്എഫ്ഡി ഡയറക്ടർ ജനറൽ ഖലീഫ അൽ-കുവാരിയാണ് വാഗ്ദാനം പ്രഖ്യാപിച്ചത്.

Exit mobile version