ലോകമെമ്പാടുമുള്ള കുട്ടികൾക്ക് രസകരവും സംവേദനാത്മകവുമായ രീതിയിൽ ജിനോം സയൻസിനെക്കുറിച്ച് പഠിക്കാൻ അനുവദിക്കുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനായ ‘ജീനോം ഹീറോസ്’ ഖത്തർ ഫൗണ്ടേഷൻ പുറത്തിറക്കി.
ഖത്തർ ഫൗണ്ടേഷൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പിന്തുണയോടെ ക്യുഎഫിന്റെ ഖത്തർ ജീനോം പ്രോഗ്രാം സൃഷ്‌ടിച്ച പുതിയ ആപ്ലിക്കേഷൻ ഇപ്പോൾ ഇംഗ്ലീഷ്, അറബി ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ലഭ്യമാണ്.
ജീനോം ഹീറോസ് ആപ്ലിക്കേഷന്റെ ഡെവലപ്‌മെന്റിൽ പങ്കാളികളായ 120-ലധികം വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ക്യുഎഫിന്റെ ഖത്തർ അക്കാദമി, ദോഹയിൽ അടുത്തിടെ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു.
ഗ്ലോക്കലൈസ്ഡ് അപ്രോച്ച്, ഗ്രാഫിക്സ്, എൻഗേജിംഗ് സ്റ്റോറി എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ജീനോം ഹീറോസ് ഗെയിം ആപ്ലിക്കേഷൻ, കോശങ്ങളിലേക്കും ഡിഎൻഎയിലേക്കും പാരമ്പര്യത്തിലേക്കും കുട്ടികൾക്ക് വെളിച്ചം വീശുന്ന. അവർക്ക് മ്യൂട്ടേഷനുകൾ പോലും പരിഹരിക്കാനാകുന്ന വിധത്തിലാണ് ഗെയിമിന്റെ ആശയം വികസിക്കുന്നത്.
ദന, ഖാലിദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിനോം ഹീറോസ് എന്ന കോമിക്ക് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഖത്തർ ജീനോം പ്രോഗ്രാമിലെ ജീനോമിക് എജ്യുക്കേഷൻ ഹെഡും ഗെയിമിന്റെ സ്രഷ്ടാവുമായ ദിമ ഡാർവിഷ് പറഞ്ഞു.
ഒരു സമയം ഒരു ആശയത്തിലേക്ക് കുട്ടികളെ പരിചയപ്പെടുത്തി ജീനോം സയൻസിനെക്കുറിച്ചുള്ള അറിവ് വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനാണ് ഗെയിം ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
“ഗവേഷണവും പരീക്ഷണാത്മക മനഃശാസ്ത്രവും സൂചിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് ഗെയിമിഫിക്കേഷൻ എന്നാണ്,” അവർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi