പെട്രോകെമിക്കലിൽ ഏറ്റവും വലിയ നിക്ഷേപത്തിന് ഖത്തറിൽ കരാറൊപ്പിട്ട് ഖത്തർ എനർജി

റാസ് ലഫാൻ ഇൻഡസ്‌ട്രിയൽ സിറ്റിയിൽ 6 ബില്യൺ ഡോളറിന്റെ സംയോജിത ഒലിഫിന്റ് ആന്റ് പോളിയെത്തിലീൻ ഫസിലിറ്റി – റാസ് ലഫാൻ പെട്രോകെമിക്കൽസ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഷെവ്‌റോൺ ഫിലിപ്‌സ് കെമിക്കൽ കമ്പനിയുമായി (സിപിചെം) ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ ഖത്തർ എനർജി ഇന്നലെ ഒപ്പിട്ടു.

ദോഹയിൽ നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അൽ കാബിയും ഷെവ്‌റോൺ ഫിലിപ്‌സ് കെമിക്കൽ പ്രസിഡന്റും സിഇഒയുമായ ബ്രൂസ് ചിന്നുമാണ് സംയുക്ത സംരംഭത്തിനുള്ള കരാറിൽ ഒപ്പുവെച്ചത്.

പദ്ധതിയിൽ ഖത്തർ എനർജിക്ക് 70 ശതമാനം ഇക്വിറ്റി ഷെയറും CPChem ന് 30 ശതമാനം ഓഹരിയും ഉണ്ടാകും.

2026-ൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റാസ് ലഫാൻ പെട്രോകെമിക്കൽസ് സമുച്ചയത്തിൽ പ്രതിവർഷം 2.1 ദശലക്ഷം ടൺ എഥിലീൻ ശേഷിയുള്ള ഒരു ഈഥെയ്ൻ ക്രാക്കർ അടങ്ങിയിരിക്കുന്നു. ഇത് മിഡിൽ ഈസ്റ്റിലെയും ലോകത്തിലെയും ഏറ്റവും വലുതാണ്.

ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ (HDPE) പോളിമർ ഉൽപ്പന്നങ്ങളുടെ പ്രതിവർഷം 1.7 ദശലക്ഷം ടൺ സംയോജിത ഉൽപ്പാദനമുള്ള രണ്ട് പോളിയെത്തിലീൻ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇത് ഖത്തറിന്റെ മൊത്തത്തിലുള്ള പെട്രോകെമിക്കൽ ഉൽപാദന ശേഷി പ്രതിവർഷം 14 ദശലക്ഷം ടണ്ണായി ഉയർത്തുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version