ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 1.95 ആണ്. ഇത് മെയ് മാസത്തിലേതിന് തുല്യമാണ്.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ജൂണിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയി തുടരുന്നു. ഡീസൽ ലിറ്ററിന് 2.05 QR തന്നെയാണ് വില.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നു, പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിലാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version