“റിക്വസ്റ്റ് ടു പേ” ഓപ്‌ഷൻ ലോഞ്ച് ചെയ്ത് ഖത്തർ സെൻട്രൽ ബാങ്ക്

ഖത്തറിൽ “ഫവ്റാൻ” സേവനത്തിലൂടെ “റിക്വസ്റ്റ് ടു പേ” ഓപ്ഷൻ ഇന്ന് (ജൂലൈ 30, 2024) മുതൽ ആരംഭിക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു. രാജ്യത്തെ ഇൻസ്റ്റന്റ് പേയ്‌മെൻ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ സംരംഭം.

പണം ആവശ്യമുള്ള ഒരു ഉപഭോക്താവിന് (Payee) മറ്റൊരു ഉപഭോക്താവിലേക്ക് (Payer) ഇപ്പോൾ പേയ്‌മെൻ്റ് അഭ്യർത്ഥന അയയ്‌ക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് എക്‌സിലെ ഒരു പോസ്റ്റിൽ വിശദീകരിച്ചു. 

പണം ലഭിക്കേണ്ടയാളുടെ പേര്, കൈമാറ്റം ചെയ്യേണ്ട ആവശ്യമായ തുക, അഭ്യർത്ഥന സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ഓപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള അഭ്യർത്ഥന പേയർക്ക് ലഭിക്കും. സ്വീകാര്യതയുണ്ടെങ്കിൽ, പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് ആവശ്യമായ തുക തൽക്ഷണം ട്രാൻസ്ഫർ ചെയ്യപ്പെടും. 

ദോഹ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക്, മസ്‌റഫ് അൽ റയാൻ, ഖത്തർ ഇൻ്റർനാഷണൽ ഇസ്‌ലാമിക് ബാങ്ക് എന്നിവയാണ് ഈ സേവനത്തിൽ നിലവിൽ പങ്കാളികളായ ബാങ്കുകളെന്നും ക്യുസിബി വ്യക്തമാക്കി. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version