ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) വർഷാവസാനത്തോടും പുതുവർഷത്തോടും അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2023 ജനുവരി 2 തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ക്യുസിബി അറിയിച്ചു.
ഖത്തർ, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും വർഷാവസാന സമാപനത്തോടനുബന്ധിച്ചുള്ള ഈ അവധി ബാധകമാകും.
രാജ്യത്ത് ഔദ്യോഗിക അവധി നിശ്ചയിക്കാനുള്ള 2008-ലെ നമ്പർ 6 മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് സർക്കുലർ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB