സമാധാനപരമായ അധികാരക്കൈമാറ്റം, താലിബാൻ നേതാക്കളുമായി ഖത്തറിന്റെ ചർച്ച ദോഹയിൽ പൂർത്തിയായി

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനി താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗാനി ബരാദറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തിയാക്കി. ദോഹയിൽ ഇന്ന് രാവിലെയോടെയായിരുന്നു കൂടിക്കാഴ്‌ച്ച. അഫ്‌ഗാനിലെ അധികാരക്കൈമാറ്റം സമാധാനപരമായിരിക്കണമെന്നു ഖത്തർ ഉപപ്രധാനമന്ത്രി ആവർത്തിച്ചു. 

അഫ്‌ഗാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത യോഗം, രാജ്യത്തിന്റെ സമഗ്രമായ ഒന്നിപ്പും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു. അഫ്‌ഗാൻ ജനങ്ങളുടെ സ്വത്തും സമ്പത്തും സംരക്ഷിച്ചുകൊണ്ടു വേണം രാഷ്ട്രീയ സമവായവും അധികാരക്കൈമാറ്റവുമെന്നു യോഗം വിലയിരുത്തി. 

Exit mobile version