ഖത്തർ എനർജിയുടെ കീഴിലുള്ള ഖത്തർഗാസ് തങ്ങളുടെ പേര് ഖത്തർ എനർജി എൽഎൻജി എന്നാക്കി മാറ്റിയതായി അറിയിച്ചു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യവസായത്തിനായുള്ള ഭാവി കാഴ്ചപ്പാട് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ പേരും ലോഗോയും ഉപയോഗിച്ച്, സുരക്ഷിതത്വം, പരിസ്ഥിതി സംരക്ഷണം, കുറ്റമറ്റ പദ്ധതി വിതരണം, ഉൽപ്പാദന സൗകര്യങ്ങളുടെ വിശ്വാസ്യത, കാര്യക്ഷമത എന്നിവയ്ക്കുള്ള പ്രതിബദ്ധത ഖത്തർ എനർജി എൽഎൻജി തുടർന്നും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
1984-ൽ ഖത്തർഗാസ് എന്ന പേരിൽ സ്ഥാപിതമായ “ഖത്തർ എനർജി എൽഎൻജി” ലോകത്തെ ഏറ്റവും വലിയ ആഗോള ഊർജ്ജ ഓപ്പറേറ്ററുകളിൽ ഒന്നാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX