ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും.

പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ ആണ്, സൂപ്പർ ഗ്രേഡ് പെട്രോളിന് ഡിസംബറിൽ 2.10 റിയാലാണ് വില. അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഡിസംബറിലെ വില.

ഊർജ, വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങിയ 2017 സെപ്‌തംബർ മുതൽ പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത് ഖത്തർ എനർജിയാണ്.

Exit mobile version