ഗസ മുനമ്പിൽ വെടിനിർത്തൽ, പ്രദേശത്ത് നിന്ന് ഇസ്രായേൽ സേനയെ പിൻവലിക്കുക, തടവുകാരെ കൈമാറ്റം ചെയ്യുക, മാനുഷിക സഹായം നൽകൽ, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, ഗസ്സയുടെ പുനർനിർമ്മാണം, ഗാസയിലെ ഏതെങ്കിലും ജനസംഖ്യാപരമായ മാറ്റങ്ങൾ നിരസിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ അംഗീകാരത്തെ ഖത്തർ സ്വാഗതം ചെയ്തു. സ്ട്രിപ്പിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് ഖത്തർ ഇതിനെ കണക്കാക്കുന്നത്.
സ്ട്രിപ്പിലെ വിനാശകരമായ മാനുഷിക സാഹചര്യവും മേഖലയിൽ അക്രമം വർദ്ധിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത്, കാലതാമസമോ ഒഴിപ്പിക്കലോ ഇല്ലാതെ പ്രമേയം നടപ്പാക്കാൻ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകുമെന്നാണ് ഖത്തറിൻ്റെ പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നതിനും രാഷ്ട്രീയ പ്രക്രിയയിലേക്കുള്ള തിരിച്ചുവരവിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നത് 1967-ലെ അതിർത്തികളിൽ, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും സമ്പൂർണ പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഖത്തർ ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5