ഈ വർഷത്തെ മുഹറം മാസത്തിലെ പൗർണ്ണമി സാധാരണ പൗർണ്ണമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് പ്രവചിച്ച് ഖത്തരി കലണ്ടർ ഹൗസ്. സാധാരണ പൂർണ്ണ ചന്ദ്രനെക്കാൾ 14% വലുതും 30% കൂടുതൽ പ്രകാശവുമുള്ള ഭീമാകാരമായ പൂർണ്ണചന്ദ്രനായി ഇത് ദൃശ്യമാകും.
ഭൂമിയുടെ മധ്യത്തിൽ നിന്ന് ഏകദേശം 357,300 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ സാമീപ്യമാണ് ഇതിന് കാരണം.
ഓഗസ്റ്റ് 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഈ വർഷത്തെ (ഹിജ്‌റ) ആദ്യത്തെ ജയന്റ് മൂൺ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ഖത്തർ നിവാസികൾക്ക് കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
പ്രതിഭാസം ബുധനാഴ്ച സൂര്യോദയത്തിന് മുമ്പ് വരെ നീണ്ടുനിൽക്കും. ഖത്തറിന്റെ ആകാശത്ത് ചന്ദ്രോദയ സമയം ചൊവ്വാഴ്ച വൈകുന്നേരം 6.26 ന് ആയിരിക്കിം. ബുധനാഴ്ച രാവിലെ ദോഹ പ്രാദേശിക സമയം 5.01 ന് സൂര്യൻ ഉദിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j