അടച്ചിട്ട മുറികൾക്കുള്ളിലെ വൈറസുകളെ നിര്ജീവമാക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് ഖത്തറിലെ കമ്പനികൾ. ലോകത്തിലെ ആദ്യത്തെ ‘റിയൽ ടൈം വൈറസ് അറ്റെനുവേഷൻ ഡിവൈസാ’ണ് അൽ മജിദ് മെഡിടെക്കും ദേവ്‌ജ്യോ മിറ്ററും ചേർന്ന് അവതരിപ്പിച്ചത്. ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ. രാജ വിജയ് കുമാറിന്റെ നേത്രത്വത്തിലായിരുന്നു സാങ്കേതികവിദ്യ വികസിപ്പിച്ചത്. ‘സ്കാലീൻ’ ഷൈകൊകാൺ എന്ന പേരുള്ള ഉപകരണം ഒരു അടച്ചിട്ട ഇടത്തെ കൊറോണയും ഇൻഫ്ലുവൻസയും ഉൾപ്പെടുന്ന 99.4% വൈറസുകളെയും നിർവീര്യമാക്കാൻ ശേഷിയുള്ളതാണ്. കൊറോണ വൈറസിനെതിരെയും അതിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും നിവാരണ ശേഷിയുള്ളതാണെന്നു നിർമാതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
യുഎസ്, കാനഡ, മെക്സിക്കോ, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി ഇതിനോടകം ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയ ഉപകരണം, 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള അടഞ്ഞ മുറിക്കുള്ളിൽ, 15 മിനിറ്റിനകം 99.99% വൈറസുകളെയും നശിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വിസ്തൃതി കൂടിയ ഇടങ്ങളിലേക്ക് കൂടുതൽ എണ്ണം ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
വൈറസിന്റെ ശരീരത്തിലെ എസ്-പ്രോട്ടീൻ നിർവീര്യമാക്കുക വഴിയാണ് സ്‌കാലീൻ ഷൈകോക്കൻ വൈറസുകൾക്കെതിരെ പ്രതിരോധം തീർക്കുന്നത്. ഫോട്ടോണ് മെഡിറ്ററ്റഡ് ഇലക്ട്രോണ് എമിറ്റർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോണ് മെഡിറ്റേഷൻ പ്രക്രിയ വഴി ഹൈ വെലോസിറ്റിയിലുള്ള ഇലക്ട്രോണുകൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ സെക്കന്റിൽ പുറത്തുവിടുന്ന ഉയർന്ന അളവിലുള്ള ഇലക്ട്രോണുകൾ അടഞ്ഞ ഇടങ്ങളിൽ ഒരു ഇലക്ട്രോണ് ക്ലൗഡ് സൃഷ്ടിക്കുകയും ഇത് വൈറസിന്റെ ശരീരത്തിലെ പോസിറ്റീവ് ചാർജുള്ള എസ്-പ്രോട്ടീനുകളെ പ്രകാശവേഗതയിൽ നിർവീര്യമാക്കുകയും (ന്യൂട്രലൈസ്) ചെയ്യുന്നു. ടേബി ട്രേഡിംഗ് ഗ്രൂപ്പാണ് ഉത്പന്നം ഖത്തറിൽ വിൽപ്പനക്കെത്തിക്കുന്നത്.