മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലാദ്യം, അടുത്ത അഞ്ചു വർഷത്തെ മൊബൈൽ വേൾഡ് കോൺഗ്രസിന് ഖത്തർ ആതിഥേയത്വം വഹിക്കും

തുടർച്ചയായ അഞ്ച് വർഷത്തേക്ക് മൊബൈൽ വേൾഡ് കോൺഗ്രസിന് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഖത്തർ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി) പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും ചരിത്രത്തിൽ ആദ്യമായാണ് മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കാൻ പോകുന്നത്.

ബാഴ്‌സലോണയിൽ വെച്ചു നടന്ന 2025-ലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ഔദ്യോഗിക കരാർ ഒപ്പുവെച്ചത്. ഖത്തറിൻ്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായും ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ്റെ (ജിഎസ്എംഎ) സിഇഒ ജോൺ ഹോഫ്‌മാനും മുതിർന്ന ജിഎസ്എംഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.

കമ്പനികൾക്കും വിദഗ്ധർക്കും ഒരുമിച്ച് പ്രവർത്തിക്കാനും അറിവ് പങ്കിടാനുമുള്ള ആഗോള പ്ലാറ്റ്‌ഫോമാണ് എംഡബ്ല്യുസി ദോഹയെന്ന് അൽ മന്നായ് പറഞ്ഞു. ഈ പരിപാടി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുമെന്നും ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി ഡിജിറ്റൽ നവീകരണത്തിൽ ആഗോള നേതാവാകാൻ ഖത്തറിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MWC ദോഹയുടെ ആദ്യ പതിപ്പ് 2025 നവംബർ 25-26 തീയതികളിൽ നടക്കും. മൊബൈൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫിനാൻഷ്യൽ ടെക്നോളജി, സ്മാർട്ട് കണക്റ്റിവിറ്റി എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ ഇൻക്ലൂഷൻ, സുസ്ഥിരത, ഭാവി സാങ്കേതികവിദ്യകൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇവൻ്റ് ചർച്ച ചെയ്യും, വിദഗ്ധർക്ക് ആശയങ്ങൾ കൈമാറുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഇതൊരു വേദിയാകുന്നു.

ദോഹ മൊബൈൽ വേൾഡ് കോൺഗ്രസിനെ ഹോസ്റ്റ് ചെയ്‌ത്‌, പ്രമുഖ ബിസിനസ്സ് നേതാക്കൾ, വിദഗ്ധർ, ടെലികമ്മ്യൂണിക്കേഷൻ, ഐടി എന്നിവയിലെ നിക്ഷേപകർ ഉൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതിലൂടെ ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ഖത്തറിൻ്റെയും മേഖലയുടെയും സാങ്കേതിക ശക്തികൾ പ്രകടിപ്പിക്കുന്നതിനും സഹായിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version