റയൽ മാഡ്രിഡ്, ബാഴ്‌സലോണ ഇതിഹാസങ്ങൾ ഖത്തറിൽ കളിക്കും; ‘ലെജൻഡ്‌സ് എൽ ക്ലാസിക്കോ’ ടിക്കറ്റ് വിൽപ്പന ഈ മാസം മുതൽ

റയൽ മാഡ്രിഡിന്റെയും എഫ്‌സി ബാഴ്‌സലോണയുടെയും ഇതിഹാസങ്ങളായ മുൻ താരങ്ങൾ പങ്കെടുക്കുന്ന ‘ലെജൻഡ്‌സ് എൽ ക്ലാസിക്കോ’ മത്സരത്തിന് ഖത്തർ ആതിഥേയത്വം വഹിക്കും.

2024 നവംബർ 28-ന് ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 10 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

ഈ രണ്ട് ടീമുകൾ തമ്മിലുള്ള നീണ്ട ചരിത്രം മത്സരത്തെ ആവേശകരമാക്കുമെന്ന് സംഘാടകർ പറഞ്ഞു. ഇതിഹാസ താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ആവേശകരമായ മത്സരങ്ങളിലൊന്ന് തിരികെ കൊണ്ടുവരാനുമാണ് ശ്രമമെന്ന് അവർ പറഞ്ഞു.

Exit mobile version