സർക്കസിന്റെ സുവർണ്ണകാലത്തിലേക്കൊരു മടക്കയാത്രയുമായി “സർക്കസ് 1903” എന്ന അമേരിക്കൻ വിഖ്യാത സർക്കസ് പ്രദര്ശനത്തിന് വേദിയൊരുക്കാൻ ഖത്തർ ലൈവ്. മാർച്ച് 10 മുതൽ 18 വരെ ഒരാഴ്ചത്തേക്കാണ് ഖത്തർ ലൈവ് കുടുംബ സൗഹൃദ ഷോ അവതരിപ്പിക്കുന്നത്.
ദോഹയിലെ അബ്ദുൾ അസീസ് നാസർ തിയറ്ററിലാണ് ലോകമെമ്പാടുമുള്ള ഏറ്റവും സവിശേഷമായ സർക്കസ് കാഴ്ചകൾക്ക് വേദിയൊരുങ്ങുക. പ്രദർശനത്തിൽ അക്രോബാറ്റുകൾ, കോണ്ടർഷനിസ്റ്റുകൾ, ജഗ്ലർമാർ, പാവകൾ തുടങ്ങി ക്ലാസിക്കൽ സർക്കസിന്റെ ഐക്കണുകൾ എല്ലാം അണിനിരക്കും.
മാർച്ച് 11-ന് രാവിലെ 11-ന് ഒരു അധിക ഷോ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതൊഴിച്ചാൽ, പ്രായഭേദമന്യേയുള്ള പ്രേക്ഷകർക്കുള്ളതാണ് സർക്കസ് 1903.
100QR, 300QR, 400QR, 500QR വിലയുള്ള ടിക്കറ്റുകൾ രണ്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ലഭ്യമാണ്. ഇവ ഇതിനോടകം തന്നെ അതിവേഗം വിറ്റഴിയുന്നുണ്ട്.
ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്: https://tickets.virginmegastore.me/qa/family/18507/circus-1903
കോണ്ടർഷനിസ്റ്റ്, അക്രോബാറ്റ്‌സ് തുടങ്ങി കത്തിയേറ് വരെ, സർക്കസ് 1903 എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ സർക്കസിന്റെ വിസ്മയിപ്പിക്കുന്ന സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുനൽകുന്നതായി ഖത്തർ ലൈവ് പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ