ദോഹ: തെക്കൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദുരന്തത്തെ നേരിടാൻ തുർക്കിക്ക് സഹായവുമായി ഖത്തർ സ്റ്റേറ്റ് അനുവദിച്ച എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾ പുറപ്പെട്ടു. തുർക്കി പ്രസിഡന്റ് എർദോഗനുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എയർബ്രിഡ്ജുകൾ അയക്കാൻ നിർദേശം നൽകി.
ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ എന്നിവയ്‌ക്ക് പുറമെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലെഖ്‌വിയ) ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾക്കൊപ്പമുണ്ട്.
അതേസമയം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പം തെക്കുകിഴക്കൻ തുർക്കിയിൽ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ 3 ഭൂകമ്പങ്ങളിലായി തുർക്കിയിലും സിറിയയിലും ഇത് വരെ 2300 ലധികം പേർ മരണമടഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയും മെഡിക്കൽ സഹായങ്ങള് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ അയക്കുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi