പുതിയ ക്രമീകരണങ്ങളുമായി ഖത്തറിൽ സ്‌കൂളുകൾ തുറന്നു

ഖത്തറിൽ ഇന്ന് മുതൽ സ്‌കൂളുകൾ തുറന്നു. ഏഷ്യൻ സ്‌കൂളുകൾ ഒഴികെയുള്ളവയ്ക്ക് ഇന്ന് മുതൽ പുതിയ അധ്യയന വർഷമാണ്. ഇന്ത്യൻ സ്‌കൂളുകൾ അധ്യയനം ആരംഭിച്ചത് ഏപ്രിൽ മാസത്തിലാണ്. 50 ശതമാനം വീതം കുട്ടികളെ ഓണ്ലൈനിലും ഓഫ്‌ലൈനിലുമായി ക്രമീകരിച്ചുകൊണ്ടുള്ള ബ്ലെൻഡഡ് ലേണിംഗ് സമ്പ്രദായം തന്നെയാണ് ഈ വർഷവും തുടരുക. ഈ രീതിയിൽ തുടരുന്ന ഹാജർ നിലയിൽ വിട്ടുവീഴ്ചകൾ ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചിട്ടുണ്ട്. 

സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അറ്റകുറ്റപ്പണികളും അണുനശീകരണവുമെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. 94 ശതമാനത്തോളം അധ്യാപകരും സ്റ്റാഫുകളും വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. 530 പുതിയ അധ്യാപകരെ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 114 പേർ പ്രവാസികളാണ്. 

വിദ്യാർത്ഥികളെ സ്‌കൂളുകളിൽ എത്തിക്കാൻ 2150 ബസ്സുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണ സാഹചര്യം മുൻനിർത്തി, കാന്റീനുകൾ പ്രവർത്തിക്കില്ല. കുട്ടികൾ ടിഫിനിൽ ഭക്ഷണം കൊണ്ടുവരണം.

Exit mobile version