ഖത്തറിലും ‘കർക്കിടക മഴ’; സുരക്ഷാ നിർദ്ദേശങ്ങൾ

ഖത്തറിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴ തുടരുന്നു. ഇടിമിന്നാലോട് കൂടിയ മഴ ഏറെക്കാലത്തിന് ശേഷമാണ് രാജ്യത്ത് ഇത്രയും തീവ്രമായി അനുഭവപ്പെടുന്നത്. പലർക്കും ഇത് പുതിയ അനുഭവം കൂടിയായി.

രാജ്യത്ത് പല സ്ഥലങ്ങളിലും ഇന്നലെ മുതൽ നേരിയ മഴ പെയ്യുന്നുണ്ട്. മേഘാവൃതമായ അന്തരീക്ഷം ഇന്ന് പുലർച്ചെ മുതൽ കഠിനമായ മഴയിലേക്ക് മാറുകയായിരുന്നു. റോഡുകൾ ഉൾപ്പെടെ വെള്ളത്താൽ നിറഞ്ഞു.

അതേസമയം, രാജ്യത്തെ അപ്രതീക്ഷിതമായ കാലാവസ്‌ഥ മാറ്റത്തെ തുടർന്ന് ക്യൂഎംഡി നിരന്തരം അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കാൻ വകുപ്പ് നിർദ്ദേശം നൽകി. ഡ്രൈവർമാർ വേഗത കുറയ്ക്കുകയും അവരുടെ കാറിന്റെ വിൻഡോകൾ അടച്ചിട്ടുണ്ടെന്നും വിൻഡ്‌സ്‌ക്രീൻ വൈപ്പറുകൾ ശരിയായ പ്രവർത്തന ക്രമത്തിലാണെന്നും ഉറപ്പാക്കുകയും വേണം.

ജലാശയങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

ഇടിമിന്നലിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ, വീടിനുള്ളിൽ ഹോം നെറ്റ്‌വർക്കിലൂടെ മിന്നൽ കടന്നുപോകുന്ന സാഹചര്യത്തിൽ വീട്ടുപകരണങ്ങളിൽ നിന്ന് വൈദ്യുത പ്രവാഹം വിച്ഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക.

നനഞ്ഞ കൈകളാൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ സ്പർശിക്കുന്നതോ പ്രവർത്തിപ്പിക്കുന്നതോ ഒഴിവാക്കുക.

ആരെങ്കിലും ഇടിമിന്നലേറ്റാൽ ഉടൻ 999 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുക

Exit mobile version