മാൾ ഓഫ് ഖത്തറിനെ കയ്യിലെടുത്ത് കെ-പോപ്പ് ബാൻഡ് എം.സി.എൻ.ഡി

വെള്ളിയാഴ്ച ദി മാൾ ഓഫ് ഖത്തറിൽ നടന്ന വിസ്മയകരമായ പ്രകടനത്തിലൂടെ കെ-പോപ്പ് ബോയ്‌ബാൻഡ് MCND ആരാധകരുടെ ഹൃദയം കവർന്നു. ഖത്തറും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ‘2024 കൊറിയ ടൂറിസം, മെഡിക്കൽ, കൾച്ചർ ഫെസ്റ്റിവലിൻ്റെ’ ഭാഗമായാണ് ഗ്രൂപ്പിൻ്റെ ദോഹ പ്രകടനം.

മെറൂൺ വസ്ത്രങ്ങൾ ധരിച്ചെത്തിയ അഞ്ചംഗ സംഘം  അവരുടെ ഹിറ്റ് സിംഗിൾസായ ഐസ് ഏജ്, ഓഡ്-വെഞ്ച്വർ, സ്പ്രിംഗ്, ക്രഷ് തുടങ്ങിയ ഗാനങ്ങളും ഗംഭീരമായ നൃത്തച്ചുവടുകളും ഉപയോഗിച്ച് വേദിയെ ആവേശഭരിതമാക്കി.

ഗ്രൂപ്പിൻ്റെ തകർപ്പൻ പ്രകടനത്തിനൊപ്പം സിംഫണിയിൽ കാലിഡോസ്കോപ്പിക് ലൈറ്റുകൾ നൃത്തം ചെയ്തപ്പോൾ എല്ലാ പ്രായത്തിലുമുള്ള കാണികളും പ്രധാന വേദിയിൽ തടിച്ചുകൂടി.

ആരാധകരുമായുള്ള ഇന്ററാക്ഷനുകൾ പരിപാടിയുടെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു. പോസ്റ്ററുകൾ ഉയർത്തിയ പ്രേക്ഷകർക്ക് നേരെ ഗ്രൂപ്പിലെ അംഗങ്ങൾ കൈവീശി കാണിച്ചു. MCND അംഗങ്ങൾ മന്തി, വാരക് ഇനാബ്, കബാബ്, ഷവർമ തുടങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട അറേബ്യൻ പാചകരീതികളും ആരാധകരുമായി പങ്കിട്ടു.

ഗ്രൂപ്പ് അവരുടെ മെയ് 21 ന് റിലീസിന് ഇരിക്കുന്ന “X10” എന്ന ആൽബവും വേദിയിൽ പ്രൊമോട്ട് ചെയ്തു.

ദ മാൾ ഓഫ് ഖത്തറിലെ ‘2024 കൊറിയ ടൂറിസം, മെഡിക്കൽ, കൾച്ചർ ഫെസ്റ്റിവൽ’ മെയ് 10 മുതൽ 11 വരെ നടന്ന രണ്ട് ദിവസത്തെ ഇവൻ്റാണ്. ദക്ഷിണ കൊറിയയുടെ ആധുനികവും പരമ്പരാഗതവുമായ സംസ്കാരം ഇവിടെ പ്രദർശിപ്പിച്ചു. ഹാലിയു വേവ്, പാചകരീതികൾ, മെഡിക്കൽ ടൂറിസം തുടങ്ങിയ കൊറിയയുടെ പ്രശസ്തമായ വശങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി ബൂത്തുകൾ വേദിയിൽ സജ്ജീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version