ഖത്തർ മുൻസിപ്പൽ തെരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ സൂപ്പർവൈസറി കമ്മിറ്റി ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള ടൈംടേബിൾ പ്രഖ്യാപിച്ചു.

ടൈംടേബിൾ പ്രകാരം വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഏപ്രിൽ 30 മുതൽ മെയ് 4 വരെയാണ്. വോട്ടർമാരുടെ പ്രാഥമിക പട്ടിക മെയ് 7 ന് പ്രഖ്യാപിക്കും. അപ്പീലുകൾക്കും പരാതികൾക്കും അപേക്ഷ സ്വീകരിക്കുന്ന ഘട്ടം മെയ് 7 മുതൽ 11 വരെയാണ്.

വോട്ടർപട്ടികയിലെ അപ്പീലുകളിലും പരാതികളിലും തീർപ്പുകൽപ്പിക്കുന്ന ഘട്ടം മെയ് 8 മുതൽ 18 വരെ നടത്താനും തുടർന്ന് മെയ് 21 ന് അന്തിമ പട്ടിക പ്രഖ്യാപനം നടത്താനും തീരുമാനിച്ചു.

മെയ് 21 മുതൽ 25 വരെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കും. സ്ഥാനാർത്ഥികളുടെ പ്രാരംഭ ലിസ്റ്റുകളുടെ പ്രഖ്യാപനം മെയ് 28 ന് ആയിരിക്കും. സ്ഥാനാർത്ഥികളുടെ ലിസ്റ്റുകൾക്കെതിരായ അപ്പീലുകളും പരാതികളും സ്വീകരിക്കുന്ന ഘട്ടം അതേ ദിവസം ആരംഭിച്ച് ജൂൺ 5 വരെ തുടരും

മെയ് 29 മുതൽ ജൂൺ 8 വരെ അപ്പീലുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. തുടർന്ന് ജൂൺ 11 ന് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം അതേ ദിവസം തന്നെ ആരംഭിക്കുകയും പോളിംഗ് ദിവസത്തിന് മുമ്പുള്ള നിശബ്ദ പ്രചാരണം വരെ തുടരുകയും ചെയ്യും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version