ഖത്തറിനെ കണ്ണീരിലാഴ്ത്തി അൽ ഖരാഫ പാർക്കിലെ ഊഞ്ഞാലിൽ നിന്ന് വീണ ബാലന്റെ ദാരുണ മരണം

ദോഹയിലെ അൽ ഗരാഫ പാർക്കിൽ ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാലൻ അപകടത്തിൽ വീണു മരണപ്പെട്ട സംഭവം രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച കുട്ടി ഈജിപ്ഷ്യൻ മാതാപിതാക്കളുടെ മകനാണ്.

ഊഞ്ഞാലിൽ കളിക്കുകയായിരുന്ന കുട്ടി അതിനടിയിൽ വീണു, തലയിലുണ്ടായ ആഘാതം ഉടൻ തന്നെ മരണത്തിന് ഇടയാക്കിയതായി അറബിക് പത്രമായ അൽ ഷാർഖ് റിപ്പോർട്ട് ചെയ്തു.

മരണവിവരം അറിയിച്ച്, കുട്ടിയുടെ അമ്മ എഴുതിയ കണ്ണീർ കുറിപ്പ് പങ്കുവെച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version