ഖത്തർ മലയാളീസ് ഫിറ്റ്നസ് കൂട്ടായ്മയ്ക്ക് തുടക്കമായി. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്ക് നിയന്ത്രണം വരുത്താൻ എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ മലയാളീസ് തികച്ചും സൗജന്യമായി ഫിറ്റ്നസ് സെഷൻ ആരംഭിച്ചിരിക്കുന്നത്. പരിപാടിയിലേക്ക്
ICBF സെക്രട്ടറി ശ്രീ. മുഹമ്മദ് കുഞ്ഞി മുഖ്യ അതിഥിയായിയെത്തി പിന്തുണയും സ്നേഹവും അറിയിച്ചു.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മുതൽ 8 വരെ മുൻതസ പാർക്കിൽ വെച്ചായിരിക്കും ഫിറ്റ്നസ് രംഗത്ത് റെക്കോർഡുകൾ വാരിക്കൂട്ടികൊണ്ടിരിക്കുന്ന ട്രെയിനർ ഷഫീഖ്ന്റെയും, ജാസിമിന്റെയും നേതൃത്വത്തിൽ സെഷനുകൾ നടക്കുക. മത,ഭാഷ,പ്രായ, ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സെഷനുകൾ ട്രൈനെർസ് ഡിസൈൻ ചെയ്തിട്ടുള്ളത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp