ഖത്തർ കൈറ്റ്‌സ് ഫെസ്റ്റിവൽ തുടങ്ങി

ഖത്തറിൽ കൈറ്റ്‌സ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. റിച്ചാർഡ് സെറയുടെ “7” ശിൽപത്തോട് ചേർന്നുള്ള മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പാർക്ക് ഹിൽസിൽ മാർച്ച് 16 മുതൽ 17 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെയും മാർച്ച് 18 ന് രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ് മൂന്ന് ദിവസത്തെ ഉത്സവം നടക്കുക.

ഡംബോ ആനക്കുട്ടി, ചാർളി ചാപ്ലിൻ, ഡുഗോങ്, പെൻഗ്വിൻ, സ്റ്റിംഗ്രേ തുടങ്ങിയ വ്യത്യസ്ത മൃഗ കഥാപാത്രങ്ങൾ ഉൾപ്പെടെ വിവിധ നിറങ്ങളിലും ആകൃതികളിലും വലുപ്പങ്ങളിലും ഡിസൈനുകളിലും ഉജ്ജ്വലമായ പട്ടങ്ങൾ കൊണ്ട് ദോഹയിലെ തെളിഞ്ഞ നീലാകാശം ഇന്ന് മുതൽ നിറയും.

ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിനായി 40 പ്രൊഫഷണൽ പട്ടം പറത്തലുകാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദോഹയിലെത്തിയതായി ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് സിഇഒ ഹസൻ അൽ മൗസാവി പറഞ്ഞു.

ജർമ്മനി, തായ്‌ലൻഡ്, തുർക്കി, ഫ്രാൻസ്, ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള 16-ലധികം ടീമുകൾ ഇവന്റിന്റെ ഭാഗമാകും.

കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഔട്ട്‌ഡോർ പ്ലേ ഏരിയ, ഇൻഫ്‌ലാറ്റബിൾസ് എന്നിങ്ങനെയുള്ള നിരവധി ഓപ്ഷനുകൾക്കൊപ്പം, മൂന്ന് ദിവസത്തെ ഫെസ്റ്റിവലിന്റെ കാലയളവിൽ ഭക്ഷണ പാനീയ വണ്ടികളും കിയോസ്‌കുകളും ലഭ്യമാവും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version