ഈ വർഷം ഫെബ്രുവരിയിൽ നടന്ന പരിപാടി വലിയ വിജയമായതിനു ശേഷം ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ഓൾഡ് ദോഹ തുറമുഖത്ത് തിരിച്ചെത്തുന്നു. 2025 ജനുവരി 16 മുതൽ 18 വരെ ലോകമെമ്പാടുമുള്ള വർണ്ണാഭമായ പട്ടങ്ങൾ ദോഹ സ്കൈലൈനിൽ പാറി നടക്കും.
വിസിറ്റ് ഖത്തർ പറയുന്നതനുസരിച്ച്, മൂന്ന് ദിവസത്തെ പരിപാടിയിൽ വ്യത്യസ്‌തമായ നിറങ്ങളിലും വലുപ്പത്തിലും ഡിസൈനിലുമുള്ള നിരവധി പട്ടങ്ങൾ അവതരിപ്പിക്കും. പകലും രാത്രിയുമുള്ള പട്ടം പറത്തൽ പ്രദർശനങ്ങളായിരിക്കും ഒരു പ്രത്യേക ഹൈലൈറ്റ്, അത് തീർച്ചയായും ജനങ്ങളെ ആകർഷിക്കും.
കൈറ്റ് ഫെസ്റ്റിവലിൽ കുട്ടികൾക്ക് സ്വന്തമായി പട്ടം നിർമ്മിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗജന്യ വർക്ക് ഷോപ്പുകളിൽ ചേരാം. ഓൾഡ് ദോഹ തുറമുഖത്തിൻ്റെ മനോഹരമായ ചുറ്റുപാടുകൾ ആസ്വദിക്കാനും സന്ദർശകർക്ക് ഫുഡ് ട്രക്കുകളിൽ നിന്നും കിയോസ്‌കുകളിൽ നിന്നും നിന്നും വിവിധ വിഭവങ്ങൾ പരീക്ഷിക്കാനും സന്ദർശകർക്ക് അവസരമുണ്ട്.
പട്ടം പറത്തൽ, പട്ടം നിർമിക്കുന്നതിനും അലങ്കരിക്കുന്നതിനുമുള്ള പാഠങ്ങൾ, അവ കൈകാര്യം ചെയ്യുന്നതിനുള്ള നുറുങ്ങുകൾ എന്നിവ പോലുള്ള രസകരമായ പ്രവർത്തനങ്ങൾ ഉത്സവത്തിൽ ഉൾപ്പെടുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഇത് രസകരമായ പരിപാടിയായിരിക്കും.
കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിൽ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള തനത് പട്ടങ്ങൾ ഉണ്ടായിരുന്നു, അതിൽ 1,000 ഡിസ്‌കിന്റെ സെൻ്റിപീഡ് പട്ടവും ഖത്തർ തീം ഡിസൈനുകളും ഉൾപ്പെടുന്നു. തായ്‌ലൻഡ്, മലേഷ്യ, ഒമാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടിക്ക് അന്താരാഷ്‌ട്ര അനുഭവം നൽകി.
പട്ടം പറത്തലിനു പുറമേ, ഫെസ്റ്റിവലിന് മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി റോമിംഗ് ഷോകൾ, പരേഡുകൾ, ദൈനംദിന വിനോദങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp