സ്വദേശിവത്കരണത്തിൽ മുന്നിലെത്തി അഷ്‌ഗാൽ

2024 തീരുമ്പോൾ, കമ്പനിയിൽ ഖത്തരി ജീവനക്കാരുടെ ശതമാനം 58% ആയി ഉയർത്തിയതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ പ്രഖ്യാപിച്ചു.

ഖത്തർ ദേശീയ ദർശനരേഖ 2030 നും വിവിധ മേഖലകളിലായി ഖത്തരി പൗരന്മാർക്ക് സുസ്ഥിര തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ദേശീയ വികസന തന്ത്രത്തിനും അനുസൃതമായാണ് ദേശീയ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതെന്ന് ബുധനാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അതോറിറ്റി പറഞ്ഞു.

ദേശീയ ശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നതിലും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുന്നതിലും അഷ്ഗാൽ തുടർച്ചയായി പ്രാമുഖ്യം നൽകുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version