ഡ്രൈവിംഗ് പഠിക്കാൻ എളുപ്പമുള്ള രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ

പ്രമുഖ അന്താരാഷ്‌ട്ര ഡ്രൈവിംഗ് വിദ്യാഭ്യാസ കമ്പനിയായ സുട്ടോബി പുറത്തിറക്കിയ റിപ്പോർട്ടിൽ ‘ഡ്രൈവിംഗ് പഠിക്കാൻ എളുപ്പമുള്ള രാജ്യങ്ങളിൽ’ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി ഖത്തർ. മെക്‌സിക്കോ, ലാത്വിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവയ്‌ക്കൊപ്പം ഡ്രൈവിംഗ് പഠിക്കാൻ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളിലൊന്നാണത്രേ ഖത്തർ.

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള എളുപ്പം, ടെസ്റ്റ് ബുദ്ധിമുട്ട്, കുറഞ്ഞ ഡ്രൈവിംഗ് പ്രായം, ടെസ്റ്റിംഗ് ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സുട്ടോബിയുടെ റാങ്കിംഗ്.

ലേൺ ടു ഡ്രൈവ് സ്‌കോറിൽ 10ൽ 9.48 പോയിന്റ് നേടിയ മെക്‌സിക്കോ ആണ് ആദ്യ സ്ഥാനത്ത്. ഖത്തർ (7.39), ലാത്വിയ (7.03), യുഎസ് (6.95), കാനഡ (6.93) എന്നിവയാണ് തൊട്ട് പിന്നിലെത്തിയ മറ്റു രാജ്യങ്ങൾ.

‘ഖത്തറിൽ ഒരാൾക്ക് നിയമപരമായി വാഹനമോടിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രായം, 14 വയസ്സ് മാത്രമാണ്. ഇത് ആഗോള ശരാശരിയേക്കാൾ അര പതിറ്റാണ്ടോളം ചെറുപ്പമാണ്,’ റിപ്പോർട്ടിൽ പറയുന്നു.

‘ഇതിനുപുറമെ, ഖത്തറിലെ ഒരു ഡ്രൈവിംഗ് ടെസ്റ്റിന്റെ വില £30 ആണ് (ഏകദേശം QR143) ഇത് ആഗോള ശരാശരിയായ £75-ന്റെ പകുതിയിൽ താഴെയാണ്. ഖത്തർ റോഡ് ടെസ്റ്റിൽ ഒരു തിയറി വിഭാഗവുണ് പ്രായോഗികവുമായ വിഭാഗവും മാത്രമേ ഉൾപ്പെടുന്നുള്ളു.

പട്ടികയിലെ ആദ്യ 30 രാജ്യങ്ങളിൽ 22-ാം സ്ഥാനത്തുള്ള ഒമാൻ ആണ് മറ്റൊരു ഗൾഫ് രാജ്യം.

അതേസമയം, വാഹനമോടിക്കാൻ ബുദ്ധിമുട്ടുള്ള നാലാമത്തെ രാജ്യമാണ് ബഹ്‌റൈൻ. വരാനിരിക്കുന്ന ബഹ്‌റാനി ഡ്രൈവർമാർ മെഡിക്കൽ, തിയറി, ഒടുവിൽ ഒരു പ്രായോഗിക പരീക്ഷ എന്നിവ നടത്തണം. കൂടാതെ, ഡ്രൈവിംഗ് ആരംഭിക്കാൻ അവർക്ക് 18 വയസ്സ് പ്രായമുണ്ടായിരിക്കണം,. കൂടാതെ ടെസ്റ്റിന് £361 ചിലവാകും.

ക്രൊയേഷ്യ (1.96), ബ്രസീൽ (3.21), ഹംഗറി (3.59), ബഹ്‌റൈൻ (3.62), മോണ്ടിനെഗ്രോ (3.79) എന്നിവയാണ് ‘ഡ്രൈവിംഗ് പഠിക്കാൻ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളിൽ’ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. കുവൈറ്റ് ആറാം സ്ഥാനത്തും യു.എ.ഇ 22-ാം സ്ഥാനത്തുമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version