ഫിഫ അറബ് കപ്പ്: തുടർച്ചയായ മൂന്ന് ടൂർണമെന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കും

2025, 2029, 2033 വർഷങ്ങളിലെ ഫിഫ അറബ് കപ്പ് ടൂർണമെൻ്റിൻ്റെ വരാനിരിക്കുന്ന മൂന്ന് പതിപ്പുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കും. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന 74-ാമത് ഫിഫ കോൺഗ്രസിന് മുന്നോടിയായി ചേർന്ന ഫിഫ കൗൺസിലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

“ഖത്തർ ഫുട്ബോൾ അസോസിയേഷൻ്റെ അഭ്യർത്ഥന പ്രകാരം, 2025, 2029, 2033 വർഷങ്ങളിൽ ഖത്തർ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കും. ഇത് അന്താരാഷ്ട്ര മാച്ച് കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഇൻവിറ്റേഷണൽ മത്സരത്തിൻ്റെ തത്വം പിന്തുടരും,” ഫിഫ പ്രസ്താവനയിൽ അറിയിച്ചു.

 2025 മുതൽ 2029 വരെ ഖത്തറിൽ വർഷം തോറും നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൻ്റെ അഞ്ച് എഡിഷനുകൾക്കായുള്ള വിവിധ സ്ലോട്ട് അലോക്കേഷനുകളും ഇന്നലെ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച സ്ലോട്ടുകൾ ഇപ്രകാരമാണ്: AFC: 9; CAF: 10; കോൺകാകാഫ്: 8; കൺമെബോൾ: 7;  OFC: 3; യുവേഫ 11.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version