ആഭ്യന്തര മന്ത്രിയും ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് ലെഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയുടെയും, വധു ഷെയ്ഖ ഫാത്തിമയുടെയും വിവാഹ ചടങ്ങുകൾ ഇന്ന്, ഡിസംബർ 7, ശനിയാഴ്ച നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീമിന്റെ സഹോദരനും മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മകനുമാണ് ഷെയ്ഖ് ഖലീഫ. 32 വയസ്സുള്ള ഖലീഫ ഖത്തറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയുമാണ്. ഇൻസ്റ്റഗ്രാം സർക്കിളിൽ സ്നേഹപൂർവ്വം ‘KHK’ എന്നറിയപ്പെടുന്ന ഖലീഫ ഇതിനകം തന്നെ രാജ്യത്തെ ജനപ്രിയ നേതാവുമാണ്.
അൽ വക്ര ഫുട്‌ബോൾ ക്ളബ് മാനേജറായിരുന്ന ഷെയ്ഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ അൽതാനിയുടെ മകളാണ് വധുവായ ഷെയ്ഖ ഫാത്തിമ.
ഇന്നലെയോടെ ആരംഭിച്ച പരമ്പരാഗത വിവാഹ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ ഇന്ന് നടക്കും. ഖത്തർ റോയൽ ഫാമിലിയിലെ ഏവരും പങ്കെടുക്കുന്ന ചടങ്ങിലെ ആഗോള അതിഥികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp