ഖത്തറിൽ കൊവിഡ് സർവകാല റെക്കോഡ് തുടരുന്നു; ഇന്ന് 3000 കടന്നു

ദോഹ: ഖത്തറിൽ ഇന്ന് 3192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2497 പേർ ഖത്തറിലുള്ളവരും 695 പേർ യാത്രക്കാരുമാണ്. രാജ്യത്ത് സമ്പർക്കം മൂലമുള്ള കേസുകളിൽ ഉൾപ്പെടെ ഇത് സർവകാല റെക്കോഡ് ആണ്. 2020 മെയ് 30 ന് കോവിഡ് ഒന്നാം തരംഗത്തിൽ രേഖപ്പെടുത്തിയ ആകെ കേസുകൾ തന്നെ 2335 മാത്രമായിരുന്നു. ഇത് കവച്ചുവച്ചാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് പ്രതിദിന കേസുകളിൽ റെക്കോഡ് വർധനവ് സംഭവിച്ചത്.

358 പേർക്ക് രോഗമുക്തി രേഖപ്പെടുത്തിയതോടെ, ആകെ കേസുകൾ 15715 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പ്രവേശിപ്പിച്ച 67 പേർ ഉൾപ്പെടെ ആകെ ആശുപത്രി രോഗികൾ 495. ഇതിൽ 46 പേരാണ് ഐസിയുവിൽ. മരണസംഖ്യയിൽ മാറ്റമില്ല (618).

രാജ്യത്ത് നാളെ മുതൽ ശക്തമായ നിയന്ത്രണങ്ങൾ നിലവിൽ വരും. വിവിധ മേഖലകളെ ഇൻഡോർ, ഔട്ഡോർ തലങ്ങൾ അടിസ്ഥാനമാക്കി, പ്രവേശന പരിധി ക്രമീകരിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിൽ 60% പേർ മാത്രം. സ്‌കൂളുകളിൽ ജനുവരി 27 വരെ ഓണ്ലൈൻ ക്ലാസ് തുടരും. മാസ്കും ഇഹ്തിറാസും കർശനമാക്കി.

ഗൾഫ് മേഖലയിലാകെ വിശിഷ്യാ ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളിൽ കോവിഡിൽ വൻ കുതിച്ചുചാട്ടമാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഖത്തറിനെ ഗ്രീൻ ലിസ്റ്റിൽ നിന്ന് മാറ്റുകയും ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Exit mobile version