അറസ്റ്റിലായ ഖത്തർ മുൻ ധനകാര്യമന്ത്രിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു

സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായ ഖത്തർ മുൻ ധനമന്ത്രി ഉൾപ്പെടെയുള്ളവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. 2021 മെയ് 6-നാണ് മുൻ ധനകാര്യ മന്ത്രി അലി ഷെരീഫ് അൽ-ഇമാദിയെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തത്.

പ്രതികളെ ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും സാങ്കേതിക റിപ്പോർട്ടുകൾ പരിശോധിച്ചും ഈ കേസിൽ ആവശ്യമായ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ സൂചിപ്പിച്ചു.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന തെളിവുകൾ കേസ് പേപ്പറുകളിൽ നിന്ന് വേർതിരിച്ചെടുത്തു. കൈക്കൂലി, പൊതു പണം വിനിയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കുന്നതിനായി എല്ലാ പ്രതികളെയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

ഓഫീസ് ദുരുപയോഗം, അധികാര ദുർവിനിയോഗം, പൊതുപണം നശിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് പ്രതികൾക്ക് നേരെയുള്ള മറ്റു ചാർജ്‌ജുകൾ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version