ഖത്തറിൽ ജനാധിപത്യ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത ഷൂറ കൗണ്സിലിന്റെ ആദ്യ സമ്മേളനം ഇന്നലെ സമാപിച്ചു. ചരിത്രത്തിലെ അമ്പതാമത് ഷൂറ കൗൺസിൽ സമ്മേളനവുമായിരുന്നു ഇത്. പുതിയ സ്പീക്കറായി ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിനെ തിരഞ്ഞെടുത്തപ്പോൾ, ഡെപ്യൂട്ടി സ്പീക്കറായത് വനിതയാണ്. ഡോ. ഹംദ ബിന്ത് ഹസന്‍ അല്‍ സുലൈത്തിയെയാണ് ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തത്.
ശൂറ കൗണ്‍സില്‍ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ഖത്തറിലെ വനിതകള്‍ക്കുള്ള പിന്തുണയാണെന്നും ഖത്തരി വനിതകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായകരമാവുമെന്നും അവർ പറഞ്ഞു. ‘ഖത്തർ നാഷണൽ വിഷൻ 2030’ ന് വേണ്ടി പരിശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ എന്ന നിലയില്‍ അംഗങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സ്പീക്കർ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു.