ഖത്തർ എക്‌സോൺ മൊബിൽ ഓപ്പൺ – സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം

ഖത്തർ എക്‌സോൺ മൊബിൽ ഓപ്പൺ- ടെന്നീസ് ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്‌ക്വാഷ് കോംപ്ലക്‌സിൽ ആരംഭിക്കും. ടൂർണമെന്റിൽ പങ്കെടുക്കാനായി ബ്രിട്ടന്റെ ആൻഡി മുറെ, ജർമ്മനിയുടെ അലക്‌സാണ്ടർ സ്വെരേവ്, റഷ്യയുടെ ആൻഡ്രി റൂബ്ലെവ് എന്നിവർ ദോഹയിൽ എത്തിയിട്ടുണ്ട്.

അതേസമയം, ദോഹ മെട്രോ അതിന്റെ ഉപയോക്താക്കൾക്ക് മത്സരങ്ങൾ തത്സമയം കാണാനുള്ള പ്രത്യേക അവസരം ഒരുക്കുന്നുണ്ട്. ഖത്തർ ടെന്നീസ് ഫെഡറേഷനുമായി സഹകരിച്ച്, ദോഹ മെട്രോ 2023 ഫെബ്രുവരി 20 മുതൽ ഖത്തർ എക്‌സോൺമൊബിൽ ഓപ്പൺ 2023-ന് പ്രതിദിനം 200 സൗജന്യ ടിക്കറ്റുകൾ നൽകുന്നു.

നിങ്ങളുടെ സൗജന്യ ടിക്കറ്റ് ക്ലെയിം ചെയ്യാനായി, ഏതെങ്കിലും ടൂർണമെന്റ് ദിവസങ്ങളിൽ ഖലീഫ ഇന്റൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്സിലെ ടിക്കറ്റിംഗ് ഓഫീസിൽ നിങ്ങളുടെ ട്രാവൽ കാർഡ് (സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബ് അല്ലെങ്കിൽ കോർപ്പറേറ്റ് ) ഹാജരാക്കുകയാണ് വേണ്ടത്.

2023 ഫെബ്രുവരി 20 മുതൽ 25 ന് ഫൈനൽ വരെ ദിവസവും 200 സൗജന്യ ടിക്കറ്റുകളാണ് ഇങ്ങനെ നൽകുക.

ഒരാൾക്ക് ഒരു സൗജന്യ ടിക്കറ്റ് മാത്രമേ നൽകൂ. സൗജന്യ ടിക്കറ്റുകൾ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് വിതരണം. ടൂർണമെന്റ് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ..

മെട്രോ യാത്രക്കാർക്ക് റെഡ് ലൈൻ വഴി കോർണിഷിൽ ഇറങ്ങി ടൂർണമെന്റ് നടക്കുന്ന ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ എത്തിച്ചേരാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version