പുതിയ അധ്യയന വർഷം, സ്‌കൂൾ സന്ദർശിച്ചു വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി

പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അൽ-ഹമാദി വ്യാഴാഴ്ച ഇബ്ൻ ഖൽദൂൺ പ്രിപ്പറേറ്ററി ഇൻഡിപെൻഡന്റ് സ്കൂൾ ഫോർ ബോയ്സ് സന്ദർശിച്ചു, സ്കൂളുകളിലെ അദ്ധ്യാപക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി.

വിദ്യാർത്ഥികളുമായി സംവദിച്ച മന്ത്രി കുട്ടികൾക്ക് വിജയം നിറഞ്ഞ അധ്യയന വർഷം ആശംസിക്കുകയും ക്യാമ്പസിൽ പൂർണ്ണ ഹാജറിനായി പരിശ്രമിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും വിദ്യാർത്ഥികളോട് മന്ത്രി അഭ്യർത്ഥിച്ചു.  

Exit mobile version