ഖത്തറിൽ പ്രതിദിന കൊവിഡ് 741; ആകെ കേസുകൾ രണ്ടരലക്ഷം കവിഞ്ഞു; സ്‌കൂളുകൾ നിർത്തിവെക്കും

ദോഹ: ഖത്തറിൽ ഇന്ന് 741 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ 533 പേർ ഖത്തറിലുള്ളവരും 208 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഇന്ന് 182 പേർക്ക് മാത്രമാണ് രോഗമുക്തി രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകൾ 4,380 ആയി ഉയർന്നു. അതേസമയം, ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം (250,528) കവിഞ്ഞു. ഇതിൽ, 245, 530 പേർ സുഖം പ്രാപിച്ചവരാണ്.

ഇന്നലെ 542 കേസുകൾ രേഖപെടുത്തിയ രാജ്യത്ത് ഇന്ന് രോഗികളിൽ പ്രകടമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഖത്തർ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് സാധാരണ നില കൈവരിച്ച ശേഷം ഇതാദ്യമായാണ് രോഗികൾ ഈ നിലയിൽ വർധിക്കുന്നത്. ഇന്ന് മുതൽ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയത് ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് ആരംഭിച്ചു. 

കോവിഡ് രോഗികളിലെ അമിതമായ കുതിപ്പ് കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് ഹാജർ നിർത്തിവെക്കാനും ക്ലാസുകൾ ഓണ്ലൈൻ ആക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ (68 വയസ്സ്) മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 618 ആയി ഉയർന്നു. 3 പേരെ ഐസിയുവിൽ ഉൾപ്പെടെ 45 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ ആശുപത്രി രോഗികൾ 256.

വാക്സിനുകൾ:

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ കോവിഡ് വാക്സിനുകളുടെ എണ്ണം: 12,233

 ഇതുവരെ നൽകിയ ബൂസ്റ്റർ ഡോസുകളുടെ ആകെ എണ്ണം: 274,585

വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം നൽകിയ കോവിഡ്  വാക്‌സിൻ ഡോസുകളുടെ ആകെ എണ്ണം: 5,205,664

വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ആളുകളുടെ ശതമാനം: 86.2 ശതമാനം

കോവിഡ് ടെസ്റ്റ്:

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി പരിശോധിച്ച ആളുകളുടെ എണ്ണം: 6,231

കഴിഞ്ഞ 24 മണിക്കൂറിലെ ആകെ ടെസ്റ്റുകളുടെ എണ്ണം: 29,978

ഇതുവരെ പരിശോധിച്ച ആകെ ആളുകളുടെ എണ്ണം: 3,174,433

Exit mobile version