ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രി; ഓർമയിൽ പ്രവാസി സമൂഹം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുശോചിച്ച് ഖത്തര്‍ മുൻ ഉപപ്രധാനമന്ത്രിയും ഊര്‍ജമന്ത്രിയുമായ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ. 2008 ല്‍ അല്‍ അതിയ്യ കേരളം സന്ദര്‍ശിച്ചപ്പോഴുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ ഖത്തറിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചന യോഗങ്ങൾ ചേർന്നു. ഇൻകാസ് ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗം ഇന്ന് വൈകുന്നേരം 7 ന് ഐസിസി അശോക ഹാളിൽ വച്ച് നടക്കും. ഒഐസിസി കമ്മിറ്റി നാളെ വൈകുന്നേരം 6 ന് തുമാമ ഒലിവ് ഇന്റർനാഷണൽ സ്‌കൂളിൽ അനുസ്മരണ യോഗം സംഘടിപ്പിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version