ഖത്തറിൽ 4 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.

ദോഹ: ഖത്തറിൽ ഒമിക്രോൺ വേരിയന്റിന്റെ ആദ്യ 4 കേസുകൾ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയ പൗരന്മാരിലും പ്രവാസികളിലുമാണ് നാല് കേസുകളും കണ്ടെത്തിയത്.

മൂന്ന് രോഗികൾ വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയവരാണ്. രണ്ടാമത്തെ ഡോസ് ആറ് മാസത്തിലേറെ മുമ്പ് ലഭിച്ചു. ഒരു വ്യക്തി വാക്സിൻ എടുത്തിട്ടില്ല. എല്ലാവരേയും പ്രത്യേക ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ആർക്കും ആശുപത്രി പ്രവേശനം ആവശ്യമില്ല. ഇവർ പരിശോധനയിൽ നെഗറ്റീവ് ആവുന്നത് വരെ ക്വാറന്റൈനിൽ തുടരും.

നവംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം, ഒമിക്‌റോൺ വേരിയന്റ് ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.  ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് ഒമിക്രോൺ ഇന്നുവരെയുള്ള ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണെന്നാണ്.

Exit mobile version