റെക്കോർഡ് സന്ദർശകരെ ആകർഷിച്ച് ഖത്തർ ബോട്ട് ഷോ 2024 സമാപിച്ചു

സംഘാടകരുടെ ശ്രദ്ധേയമായ ഇടപെടലും സർഗ്ഗാത്മകതയും എടുത്തുകാണിച്ച ഖത്തർ ബോട്ട് ഷോ 2024 വൻ വിജയമായി സമാപിച്ചു.

മൂന്നാം ദിവസം, ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നത് ഈ ഷോ നിർബന്ധമായും പങ്കെടുക്കേണ്ട പരിപാടിയായി മാറിയെന്ന് വ്യക്തമാക്കുന്നു. ആവേശകരമായ വാട്ടർ സ്‌പോർട്‌സും വിനോദ പ്രവർത്തനങ്ങളും നിറഞ്ഞ പരിപാടിയിലൂടെ സമുദ്ര ആരാധകരെയും വ്യവസായ വിദഗ്ധരെയും മറ്റുള്ള സന്ദർശകരെയും ഒരുപോലെ ആകർഷിച്ചു.

ഡ്രാഗൺ ബോട്ട് പ്രകടനം പോലെയുള്ള വാട്ടർസ്പോർട് ഷോകേസുകളും മിലിട്ടറി ബാൻഡ് പരേഡും പരമ്പരാഗത സംഗീതവും ഉൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളും സന്ദർശകർ ആസ്വദിച്ചു. ആഡംബര നൗകകളുടേയും മറൈൻ കപ്പലുകളുടേയും പ്രദർശനങ്ങൾ നടന്നു, ഉയർന്ന നിലവാരമുള്ള ബോട്ടിംഗ് ജീവിതശൈലി കാണാൻ കഴിഞ്ഞു. മറൈൻ ഇൻഡസ്ട്രിയിൽ താൽപ്പര്യമുള്ളവർക്കായി, എക്‌സിബിറ്റർ ബൂത്തുകൾ ഏറ്റവും പുതിയ സാങ്കേതികപരമായ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിച്ചു. ഇതിനു പുറമെ കയാക്ക് ഫിഷിംഗ് മത്സരവും ഡാൻസിംഗ് ഫൗണ്ടൈനുമെല്ലാം ഉണ്ടായിരുന്നു.

ഷോയിൽ പങ്കെടുക്കുന്നവർക്ക് ആവേശകരമായ മത്സരങ്ങൾ കാണാനും പ്രാദേശിക കരകൗശല വിദഗ്ധരുടെ കരകൗശലവും കലാസൃഷ്ടികളും കാണാനും അവസരമുണ്ടായിരുന്നു.

ഖത്തർ ബോട്ട് ഷോ 2024 ഖത്തറിൻ്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെ ഉയർത്തിക്കാട്ടുന്നു, കൂടാതെ സമുദ്ര മേഖലയെയും വിനോദസഞ്ചാരത്തെയും ഉത്തേജിപ്പിക്കുന്നതിനുള്ള തന്ത്രവുമായി യോജിച്ച് സമ്പദ്‌വ്യവസ്ഥയെയും സമുദ്ര വ്യവസായത്തെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഖത്തറിൻ്റെ സാംസ്‌കാരിക ഐഡൻ്റിറ്റിയെയും സമുദ്ര സംബന്ധമായ കാര്യങ്ങളെയും ബഹുമാനിക്കുന്ന ഒരു പുതിയ വ്യാപാര പ്ലാറ്റ്ഫോമായി ഈ പരിപാടി മാറുന്നതായും സംഘാടകർ പറഞ്ഞു.

Exit mobile version