മരവിച്ചു പോയ മത്സരത്തിലെ മനം കുളിർപ്പിക്കുന്ന കാഴ്ച്ച; സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ

ലോകകപ്പ് ഫുട്ബോളിൽ ഇന്നത്തെ സൗദി അറേബ്യ-അര്‍ജന്‍റീന പോരാട്ടം മറ്റൊരു കാഴ്ചയ്ക്ക് കൂടി സാക്ഷിയായി. കളി കാണാനെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സൗദിയുടെ പതാക കഴുത്തിലണിഞ്ഞ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയും ശേഷം പുഞ്ചിരിയോടെ കൈവീശുകയുമായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തടെ വരവേറ്റു.

https://qatarmalayalees.com/wp-content/uploads/2022/11/video.mp4

അയല്‍ രാജ്യമായ സൗദിയില്‍ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയത്. അർജന്റീനക്കെതിരായ സൗദിയുടെ ആവേശകരമായ അട്ടിമറി അക്ഷരാർത്ഥത്തിൽ സൗദി ആരാധക വൃദ്ധത്തെ ആനന്ദ ലഹരിയിലാക്കി. മലയാളികൾ ഉൾപ്പെടെ നിറഞ്ഞ അജന്റീന ആരാധകക്കടൽ മരവിച്ച് പോയ നിമിഷങ്ങൾക്കാണ് ലുസൈൽ സാക്ഷ്യം വഹിച്ചത്.

നേരത്തെ സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തശേഷം ഖത്തര്‍ അമീറിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ലോകക്കപ്പിനായുള്ള ഏത് സഹായത്തിനും സൗദി അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version